Wednesday, November 5, 2008

'കറുത്ത മുത്ത്‌ ' വൈറ്റ്‌ ഹൗസിലേക്ക്‌ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍

 നാലു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് കണ്ട സ്വപ്നം ഒടുവില്‍ അമേരിക്കയില്‍ ചരിത്രമായി. അമേരിക്കയുടെ 44-ാമത് പ്രസിഡന്റായി ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ബരാക് ഹുസൈന്‍ ഒബാമ (47) തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത വംശജന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 538 അംഗ ഇലക്ടറല്‍ കോളജില്‍ ഇലക്ടറല്‍ കോളജില്‍ 349 വോട്ടുകള്‍ ഒബാമ നേടി. 270 വോട്ടുകളാണ് വിജയിക്കാന്‍ വേണ്ടത്. റിപബ്ലിക്കന്‍ സ്‌ഥാനാര്‍ഥി ജോണ്‍ മക്കെയ്‌ന്‍ 162 ഇലക്‌ടറല്‍ വോട്ടുകളും നേടി. വോട്ടെണ്ണല്‍ പൂര്‍ത്തിയായ 46 സംസ്ഥാനങ്ങളില്‍ 27 ഉം ഒബാമ ​മേല്‍ക്കൈ നേടി. 

റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈയ്യില്‍ നിന്നും നിര്‍ണ്ണായകമായ ഏഴു സീറ്റുകള്‍ ഒബാമ പിടിച്ചെടുത്താണ് ഗംഭീര വിജയം ആഘോഷിച്ചത്. ഒഹായോ, ന്യൂ മെക്സിക്കോ, കൊളറാഡാ, അയോവ, ഫ്ളോറിഡ, വെര്‍ജീനിയ നെവാഡ എന്നിവയാണ് ഒബാമയുടെ വിധി നിര്‍ണ്ണയിച്ചത്. 

ന്യൂയോര്‍ക്ക്‌, ന്യൂ മെക്‌സിക്കോ, ന്യൂഹാംഷെയന്‍, പെനിസില്‍വേനിയ, വിസ്‌കോണ്‍സില്‍, മിനിസോട്ട, ന്യൂഡഴ്‌സി, വെര്‍മണ്ട്‌, മെയ്‌ന്‍, മിഷിഗണ്‍, ഇലിനോയി, കണക്‌ടിക്കട്ട്‌, അയോവ, കൊളംബിയ, മേരിലാന്റ്‌, മസാച്യൂസിറ്റ്‌, ഡെലാവര്‍, ഒഹായോ, വിക്‌കോണ്‍സില്‍, വെര്‍മണ്ട്‌, വാഷിംഗ്ടണ്‍ ഡി സി എന്നിവിടങ്ങളില്‍ ഒബാമ ജയിച്ചു. 

കെന്റക്കി, വെസ്‌റ്റ് വെര്‍ജീനിയ, ലൂയിസിയാന, ടെക്‌സസ്‌, അലബാമ, മിസിസിപ്പി, യൂട്ടാ, ജോര്‍ജിയ, സൗത്ത്‌ കരോളൈന, ഒക്ലഹോമ, ടെനസിൗ നെബ്രാസ്ക എന്നിവിടങ്ങളില്‍ മക്കെയ്‌നും വിജയിച്ചു. 

വെള്ളക്കാരുടെ കോട്ടയും പ്രസിഡന്റ് ബുഷിന്റെ തട്ടകവുമായ ടെക്സസില്‍ മക്കെയ്ന്‍ നിര്‍ണ്ണായക മുന്നേറ്റമാണ് നേടിയത്. ഇവിടെ 34 ഇലക്ടറല്‍ വോട്ടുകളാണുള്ളത്. 

അതേസമയം സെനറ്റിലും കോണ്‍ഗ്രസിലും ഡമോ​‍്ര​കാറ്റുകള്‍ ഭൂരിപക്ഷം ഉറപ്പിച്ചു കഴിഞ്ഞു. പുതിയ വോട്ടര്‍മാരില്‍ 73%വും ഒബാമയെ പിന്തുണച്ചതായാണ് സൂചന. ഡജനകീയ വോട്ടുകളില്‍ 51% ഒബാമക്കും 49% മക്കെയ്നും ലഭിച്ചു.

1 comment: