Friday, April 9, 2010

പ്രശസ്തമായ കടമ്മനിട്ട പടയണിക്ക് മേടപുലരിയില്‍ തുടക്കം ആകും.



കാവിലമ്മക്ക് മുന്‍പില്‍ നിരഞാടനായി പടയണി കോലങ്ങളും കടമ്മനിട്ട ഗ്രാമവും ഒരുങ്ങി.
മേടം ഒന്നിന് (ഏപ്രില്‍ 14 )അത്താഴപൂജക്ക്‌ ശേഷം ചൂട്ടു വയ്പോടുകൂടി പടയണിക്ക് തുടക്കം ആകും.
15 നു പച്ചത്തപ്പ്കൊട്ട്.പിശാചു മുതല്‍ ഭൈരവി വരെയുള്ള കോലങ്ങള്‍ 16 മുതല്‍ കവിലമ്മയുടെ തിരുമുന്‍പില്‍ ആടിതുടങ്ങും.

പിശാചു, മറുത,കാലന്‍, സുന്ദര യക്ഷി,കാഞ്ഞിരമാല, കൂടാതെ കുതിര, നായാട്ടു, അരക്കിയക്ഷി, ശിവകോലം, പൂപ്പട, കരവന്ജി,തട്ടുമേല്‍ തുള്ളല്‍ തുടങ്ങിയവ ചേര്‍ന്ന വലിയ പടയണി 21 നു നടക്കും.


ഏവരെയും കടമ്മനിട്ടയിലേക്ക് ഭക്തിപുരസ്സരം സ്വാഗതം ചെയ്യുന്നു..