നവംബര്‍ 14 ..ഒരു ശിശു ദിനം കൂടി വരവായി. ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമാണ് ശിശുദിനമായി നമ്മള്‍ ആഘോഷിക്കുന്നത്. ഒരു ഭരണാധികാരി എന്നതുപോലെ തന്നെ കുട്ടികളുടെ കളിത്തോഴനായിരുന്നു അദ്ദേഹം. കുട്ടികളെ ജീവനുതുല്ല്യം സ്നേഹിച്ചിരുന്ന ഒരു ഭരണാധികാരി. ഭാരതത്തിന്റെ സ്വന്തം ചാച്ചാജി..
ഒരു തലമുറയുടെ തുടക്കം ആണ് ഒരു കുട്ടി ജനിക്കുമ്പോൾ. നമ്മുടെ പുതു തലമുറ എങ്ങനെയായിരിക്കണമെന്ന് നിശ്ചയിക്കുന്നതിൽ നമുക്കും പങ്കുണ്ടെന്ന് നാം തിരിച്ചറിയണം. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി വിവാഹ മോചനം നേടി പോകുമ്പോള്‍ അവിടെ അനാഥത്വം അനുഭവിക്കാന്‍ വിധിക്കപെടുന്നത് നിഷ്കളങ്കരായ കുഞ്ഞുങ്ങളാണ്. പിഞ്ചു കുഞ്ഞുങ്ങളെ പോലും പീഡിപ്പിച്ചു കൊല്ലുന്ന ഒരു ലോകം, തല ചായ്ക്കാന്‍ ഇടമില്ലാത്തവളെ തെരുവിലേക്ക് പിച്ചി എറിയുമ്പോള്‍ തകര്‍ന്നു പോകുന്നത് ഒരു ജീവിതവും പിറന്നു വീഴാന്‍ പോകുന്നത് ഒരു പാപത്തിന്‍റെ അനാഥ കുഞ്ഞു കൂടെയാണ് എന്ന് ഓര്‍ക്കാത്ത ഒരു കാലം , പണം കായ്ക്കുന്ന മരങ്ങളെ പോലെ , സോഷ്യല്‍ സ്റ്റാറ്റസിനു വേണ്ടി കുട്ടികളുടെ താല്‍പര്യങ്ങളെ വകവെക്കാതെ,തങ്ങളുടെ താൽപര്യങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്ന മാതാപിതാക്കളുടെ ഒരു കാലം. ചിന്തിക്കുക നമ്മളുടെ തലമുറ എങ്ങോട്ടാണ്? നമ്മുടെ മനസാക്ഷി എവിടെയാണ്?
കുഞ്ഞു മനസ്സിൽ നന്മയും, മത സൗഹാര്‍ദ്ദ ചിന്തയും സാഹോദര്യഭാവവും വളര്‍ത്തുവാൻ ഉള്ള പ്രവർത്തനം നമുക്കു നമ്മുടെ കുടുംബത്തിൽ നിന്നും ആരംഭിക്കാം. സാമുഹ്യ പ്രതിബദ്ധതക്കും കുടുംബ മുല്യങ്ങള്‍ക്കും ഉള്ള പ്രാധാന്യം അറിയാതെ വളരുവാൻ നമ്മുടെ മക്കൾ ഇടയാകരുത്. കുഞ്ഞുങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾക്കും, കുട്ടികളോടുള്ള ക്രൂരതക്കും, ബാലവേലക്കും എതിരെ ഒന്നിക്കുക, ശിശുദിനാശംസകൾ..