Saturday, June 26, 2010



രാജ്‌ താക്കറേയുടെ മറാത്താ പ്രേമത്തിന്‌ മകന്റെ തിരിച്ചടി. മഹാരാഷ്‌ട്രയില്‍ ഓടുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ പോലും മറാത്തി ഉപയോഗിക്കണമെന്ന നിലപാടിലാണ്‌ രാജ്‌ . അദ്ദേഹത്തിന്റെ മകന്‍ അമിത്‌ മാസ്‌ മീഡിയയില്‍ ബിരുദം നേടാനാണ്‌ ആഗ്രഹിക്കുന്നത്‌ . മാതുന്‍ഗയിലെ റൂയിയ കോളജില്‍ ഇംഗ്ലീഷ്‌ മീഡിയത്തിലാണ്‌ അദ്ദേഹം പഠിക്കുക. ഈ വര്‍ഷം മറാത്തിയില്‍ കോഴ്‌സ് ആരംഭിക്കാന്‍ കോളജ്‌ തീരുമാനിച്ചിട്ടുണ്ട്‌ . എന്നാല്‍ ഇതവഗണിച്ചാണ്‌ അമിത്‌ തീരുമാനമെടുത്തത്‌ .

അമ്പതോളം അനുയായികള്‍ക്കൊപ്പം കോളജില്‍ പോയാണ്‌ രാജ്‌ മകന്‌ സീറ്റുസംഘടിപ്പിച്ചത്‌ .

എന്നാല്‍ ഏത്‌ കോഴ്‌സാണ്‌ പഠിക്കുന്നതെന്നകാര്യത്തില്‍ രാജ്‌ തീരുമാനമെടുത്തിട്ടില്ലെന്നാണ്‌ അദ്ദേഹത്തിന്റെ ഭാര്യ ശര്‍മിള പറയുന്നത്‌ .

എന്നാല്‍ രാജ്‌ രാഷ്‌ട്രീയക്കാരനെന്ന നിലയിലല്ല, രക്ഷിതാവെന്ന നിലയിലാണ്‌ കോളജില്‍ പോയതെന്ന നിലപാടിലാണ്‌ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന. നേരത്തെ പോദര്‍ കോളജില്‍ പഠിക്കുമ്പോള്‍ രണ്ടാം ഭാഷയായി മറാത്തിക്കു പകരം ജര്‍മനാണ്‌ അമിത്‌ തെരഞ്ഞെടുത്തത്