Thursday, September 3, 2009

ദു:ഖം അണപൊട്ടി; ഹൃദയംപൊട്ടി മരിച്ചത് 67 പേര്‍ !!!




Great loss to our nation and Congress Party
May your soul rest in peace...

ദു:ഖം അണപൊട്ടി; ഹൃദയംപൊട്ടി മരിച്ചത് 67 പേര്‍

മുഖ്യമന്ത്രി വൈ. എസ്. രാജശേഖരറെഡ്ഡിയുടെ മരണത്തിന്റെ ഞെട്ടല്‍ ആന്ധ്രപ്രദേശുകാര്‍ക്ക് താങ്ങാവുന്നതിലുമെറെയാണ്. സംസ്ഥാനത്ത് പ്രിയനേതാവിന്റെ അപകടമരണം കവര്‍ന്നത് 67 ജീവനുകളാണെന്ന് പ്രാദേശിക ടി.വി. ചാനലുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 60 പേര്‍ ഹൃദയം പൊട്ടിമരിച്ചപ്പോള്‍ ഏഴ് പേര്‍ ദു:ഖം സഹിക്കാനാവാതെ സ്വയം ജീവനെടുക്കുകയായിരുന്നു.

മരിച്ചവരില്‍ യുവാക്കളും മുഖ്യമന്ത്രിയുടെ സഹായപദ്ധതികളുടെ ആനുകൂല്യം ലഭിച്ചവരുമുണ്ട്. സംസ്ഥാനത്തെ 23 ജില്ലകളില്‍ 19 ജില്ലകളില്‍ നിന്നും ഇത്തരത്തിലുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വെസ്റ്റ് ഗോദാവരി ജില്ലയില്‍ മാത്രം ആറു പേര്‍ ഹൃദയാഘാതം വന്ന് മരിക്കുകയും നാലുപേര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.

വൈ.എസ്.ആര്‍. തന്റെ ജീവിതം ജനങ്ങള്‍ക്ക് വേണ്ടി ഉഴിഞ്ഞുവച്ചു. ഞാന്‍ എന്റെ ജീവന്‍ അദ്ദേഹത്തിനുവേണ്ടി സമര്‍പ്പിക്കുന്നു എന്നെഴുതിവച്ചാണ് ഒരു യുവാവ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്.

ഹൈദരാബാദ് സ്വദേശിയായ യാദ്ഗിരി (49), എം. ശ്രീനിവാസ് (30) എന്നിവര്‍ ടി.വി.യില്‍ മുഖ്യമന്ത്രിയുടെ മരണവാര്‍ത്ത കണ്ടുകൊണ്ടിരിക്കെയാണ് ഹൃദയാഘാതം വന്ന് മരിച്ചത്.

മുഖ്യമന്ത്രിയുടെ ക്ഷേമപദ്ധതിപ്രകാരം പ്രതിമാസ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരുന്ന വികലാംഗ ദമ്പതികള്‍ ഗോദാവരി നദിയില്‍ ചാടി മരിക്കാന്‍ ശ്രമിച്ചെങ്കിലും മത്സ്യബന്ധന തൊഴിലാളികള്‍ രക്ഷപ്പെടുത്തുകയായിരുന്നു.

ആന്ധ്രയിലെ ഏറ്റവും ജനപ്രിയ നേതാവെന്ന് കരുതപ്പെട്ടിരുന്ന ചലച്ചിത്രതാരവും മുന്‍മുഖ്യമന്ത്രിയുമായ എന്‍.ടി.രാമറാവുവിന് ലഭിച്ചതിനേക്കാള്‍ വലിയ ആദരമാണ് ഇപ്പോള്‍ രാജശേഖരറെഡ്ഡിക്ക് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

No comments:

Post a Comment