ബി.ജെ.പിയ്‌ക്ക് ആശ്വസിക്കാന്‍ മധ്യപ്രദേശ് മാത്രം. തെരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്‌ഥാനങ്ങളില്‍ നാലിലും മുന്നേറ്റം നടത്തിയ കോണ്‍ഗ്രസ് ബി.ജെ.പിയ്‌ക്ക് കനത്ത തിരിച്ചടി നല്‍കുകയാണ്. രാജസ്‌ഥാന്‍, മിസോറാം, ഛത്തീസ്‌ഗഡ്, ന്യുഡല്‍ഹി സംസ്‌ഥാനങ്ങളില്‍ പാര്‍ട്ടി മുന്നിട്ടു നില്‍ക്കുകയാണ്. ഡല്‍ഹിയില്‍ ലീഡറിവായ 69 സീറ്റുകളില്‍ പാര്‍ട്ടി 36 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു. 27 സീറ്റുകളുമായി ബി.ജെ.പി. ശക്‌തമായ പോരാട്ടം നടത്തുന്നു. രാജസ്‌ഥാനില്‍ കോണ്‍ഗ്രസ് വ്യക്‌തമായ മുന്‍തൂക്കം ലഭിച്ചു. ലീഡറിവായ 187 സീറ്റില്‍ കോണ്‍ഗ്രസിന് 91 സീറ്റില്‍ ലീഡുണ്ട്. ബി.ജെ.പിയ്‌ക്ക് 68 സീറ്റില്‍ ലീഡുണ്ട്. ഛത്തിസ്‌ഗഡില്‍ ഒപ്പത്തിനൊപ്പമാണ് ലീഡറിവായ 77 സീറ്റുകളില്‍ ഇരുപാര്‍ട്ടികള്‍ക്കും 38 സീറ്റുണ്ട്.മിസോറാമില്‍ കോണ്‍ഗ്രസ് 13 സീറ്റുകളിലും എം.എന്‍.എഫ്. രണ്ടു സീറ്റിലും ലീഡ് ചെയ്യുന്നു. മധ്യപ്രദേശില്‍ ലീഡറിവായ 191 സീറ്റുകളില്‍ ബി.ജെ.പിയ്‌ക്ക് മുന്‍തൂക്കമുണ്ട്. ബി.ജെ.പി. 112 സീറ്റില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് 59 സീറ്റിലാണ് ലീഡ്. ന്യൂഡല്‍ഹി കോണ്‍ഗ്രസും മധ്യപ്രദേശും രാജസ്‌ഥാനും ഛത്തീസ്‌ഖഡും ബി.ജെ.പിയും മിസോറാം എം.എന്‍.എഫുമാണ് ഭരിക്കുന്നത്.
പേജുകള്‍
Sunday, December 7, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment