സി.എസ്.ടിയിലുണ്ടായ വെടിവയ്‌പിലാണു പത്തുപേര്‍ മരിച്ചത്. ഒബറോയ് കൂടാതെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ് മഹല്‍ ഹോട്ടല്‍ എന്നിവിടങ്ങളിലും ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നുണ്ട്. മുംബൈ നഗരത്തില്‍ പ്രത്യേക ദ്രുതകര്‍മസേനയെ വിന്യസിച്ചു. മന്ത്രിമാരടക്കമുള്ള ഉന്നത വ്യക്‌തികളോടു പുറത്തിറങ്ങരുതെന്നു കര്‍ശന നിര്‍ദേശം നല്‍കി. ഇവര്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചു. പാര്‍ലമെന്ററി സമിതി യോഗത്തിനെത്തിയ എം.പിമാര്‍ താജ് ഹോട്ടലിലെത്തി. ആക്രമണമുണ്ടായ സ്‌ഥലങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നതിനു വിലക്കേര്‍പ്പെടുത്തി. മോഷ്‌ടിച്ച ആഡംബര കാറുകളിലെത്തിയ ഭീകരര്‍ എകെ - 47 തോക്കുകളുപയോഗിച്ചായിരുന്നു വെടിവച്ചതെന്നു പോലീസ് പറഞ്ഞു. മഹാരാഷ്‌ട്ര നിയമസഭാ മന്ദിരത്തിനു നേര്‍ക്കും വെടിവയ്‌പുണ്ടായി.
താജ് ഹോട്ടലിലെ ജീവനക്കാരാണു മരിച്ച മൂന്നുപേര്‍. മസേഗാവ് ഡോക്‌യാഡ് റോഡിലെ ടാക്‌സിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. നാലു പേര്‍ സി.എസ്.ടിയില്‍ മരിച്ചു. സി.എസ്.ടിയില്‍ മാത്രം മുപ്പതിലേറെപ്പേര്‍ക്കു പരുക്കേറ്റു. കൊളാബയില്‍ പെട്രോള്‍ പമ്പ് പൊട്ടിത്തെറിച്ചു.
ഗുണ്ടായുദ്ധമെന്നായിരുന്നു ആദ്യം പോലീസ് പറഞ്ഞതെങ്കിലും പിന്നീട് ഭീകരാക്രമണമാണുണ്ടായതെന്നു സ്‌ഥിരീകരിച്ചു. കൊളാബയിലെ കഫേ ലോപാര്‍ഡ്, നരിമാന്‍ പോയിന്റ്, ഒബറോയ് ഹോട്ടല്‍, കാമാ ആശുപത്രി, വിലേ പാര്‍ലെയിലെ ഫ്‌ളൈ ഓവര്‍, സാന്താക്രൂസ് വിമാനത്താവളത്തിനു സമീപം എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. രാത്രി നടത്തിയ തെരച്ചില്‍ ഗേറ്റ് വേ ഓഫ് ഇന്ത്യക്കു സമീപം സ്‌ഫോടക വസ്‌തുനിറച്ച ബോട്ട് കണ്ടെത്തി. കര, നാവിക, വ്യോമ സേനാ വിഭാഗങ്ങള്‍ നഗരത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
തിരക്കേറിയ ഛത്രപതി ശിവജി റെയില്‍വേ ടെര്‍മിനസിലെ യാത്രക്കാരുടെ കാത്തിരിപ്പുമുറിയിലെത്തിയ ഭീകരര്‍ തുരുതുരാനിറയൊഴിക്കുകയും ഗ്രനേഡ് എറിയുകയുമായിരുന്നെന്നു മുംബൈ റെയില്‍വേ പോലീസ് കമ്മിഷണര്‍ ജനറല്‍ എ.കെ. ശര്‍മ പറഞ്ഞു. സി.എസ്.ടിയില്‍ ഒളിച്ചിരിക്കുന്ന രണ്ടു സായുധ ഭീകരര്‍ക്കായി കമാന്‍ഡോകള്‍ തെരച്ചില്‍ തുടരുകയാണെന്നു മുംബൈ ഡി.ജി.പി: എ.എന്‍. റോയ് പറഞ്ഞു.
രണ്ടു സംഘങ്ങളായി സി.എസ്.ടിയിലെത്തിയ ഭീകരരിലെ ഒരു സംഘം സ്‌റ്റേഷനുള്ളിലും രണ്ടാംസംഘം പുറത്തെ മെട്രോ തീയറ്ററിലും ആക്രമണം നടത്തുകയായിരുന്നു. സി.എസ്.ടിയില്‍ രണ്ടു സ്‌ഫോടനങ്ങളുണ്ടായതായി സ്‌ഥിരീകരിച്ചു.
താജ് ഹോട്ടല്‍, ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ ആസ്‌ഥാനം എന്നിവിടങ്ങളാണ് ആക്രമണമുണ്ടായ മറ്റിടങ്ങള്‍. ഒബറോയ് ഹോട്ടല്‍ അര്‍ധരാത്രിയോടെ ഒഴിപ്പിച്ചു. സി.എസ്.ടി, ദാദര്‍ സ്‌റ്റേഷനുകള്‍ അടച്ചു. ഇവിടങ്ങളിലേക്കുള്ള ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു. രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജാഗ്രതപാലിക്കാന്‍ സൈനിക വിഭാഗങ്ങള്‍ക്കു കേന്ദ്രം നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ സൈന്യത്തിന്റെ സഹായം തേടുമെന്നു മഹാരാഷ്‌ട്ര മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്‌മുഖ് പറഞ്ഞു. ദേശ്‌മുഖുമായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ടെലിഫോണില്‍ സംഭാഷണം നടത്തി. മുംബൈയിലെ സ്‌ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും യഥാസമയം വേണ്ട നടപടികളെടുക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രധാനമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കി. ഏതു സാഹചര്യവും നേരിടാന്‍ കേന്ദ്ര സേന തയാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശിവ്രാജ് പാട്ടീല്‍ ദേശ്‌മുഖിനെ അറിയിച്ചു.
ഭീകരവിരുദ്ധ, ഏറ്റുമുട്ടല്‍ വിഭാഗം തലവന്മാര്‍ കൊല്ലപ്പെട്ടു
| |||||
Really shocked. Cant express the grief in words
ReplyDeleteThe govt and police will answer one question
ReplyDeleteHow alomost 30 terrors came upto the city with AK 47 guns? Is there any police power behine this?