Thursday, March 7, 2013

മാര്‍ച്ച്‌ 8 ലോക വനിതാ ദിനം

ലോകമെങ്ങും മാര്‍ച്ച്‌ 8 വനിതാ ദിനമായി കൊണ്ടാടുന്നു. 1857 മാര്‍ച്ച് എട്ടിന്, ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്. തുണി മില്ലുകളില്‍ തൊഴിലെടുത്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍, കുറഞ്ഞ ശമ്പളത്തിനും ദീര്‍ഘസമയ തൊഴിലിനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടി ആദ്യമായി ഉയര്‍ത്തിയ ശബ്ദം അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയായിരുന്നു.

ന്യൂയോര്‍ക്കില്‍ ഉയര്‍ന്ന ഈ സമരാഗ്നി ലോകമാകെ പടര്‍ന്നുപിടിക്കാന്‍ അധികകാലം കാത്തിരിക്കേണ്ടിവന്നില്ല. ലോകത്തിന്‍റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ സംഘടിക്കാനും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും തുടങ്ങി. യു.എസ്സില്‍ 1909 ഫെബ്രുവരി 28ന് വനിതാദിനം ആചരിച്ചു. 1910ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന സമ്മേളനത്തില്‍, ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. തുടര്‍ന്ന്, 1911 മാര്‍ച്ച് 19ന് ജര്‍മ്മനിയും സ്വിറ്റ്സര്‍ലന്‍ഡും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വനിതാ ദിനം ആചരിച്ചു. ജര്‍മ്മനിയിലെ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി വനിതാ വിഭാഗം അദ്ധ്യക്ഷ ക്ലാര-സെട്കിനിന്‍റെ നേതൃത്വത്തിലായിരുന്നു ഇത്. അന്ന് 17 രാജ്യങ്ങളില്‍നിന്നുള്ള വനിതാ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന ആശയത്തിന് അപ്പോള്‍ത്തന്നെ അംഗീകാരം നല്‍കി. തൊട്ടടുത്ത വര്‍ഷം, ഇന്നേക്ക് നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ്,1911 മാര്‍ച്ച്‌ എട്ടിന്, അന്താരാഷ്ട്രതലത്തില്‍ ഈ ദിനം ആചരിച്ചു. 1917 മാര്‍ച്ച്‌ എട്ടിന് റഷ്യയില്‍ നടത്തിയ വനിതാ ദിന പ്രകടനം, റഷ്യന്‍ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. 1975ല്‍, ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചു.

വിദ്യാഭ്യാസത്തിന്‍റെയും സംസ്കാരത്തിന്‍റെയും കാര്യത്തില്‍ ഏറെ ഉന്നതരാണെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എക്കാലത്തേക്കാളും ഉയര്‍ന്ന നിരക്കിലാണിന്ന്. കഴിഞ്ഞ വനിതാ ദിനത്തില്‍ സൌമ്യയായിരുന്നു നമുക്കു മുന്നിലെ വേദന, ഇന്ന് തിരൂരില്‍ ഒരു പിഞ്ചു നാടോടി ബാലിക..

സ്വന്തം മാനം കാക്കാന്‍ ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീ ഇന്ന് അനുഭവിക്കുന്ന യാതനകള്‍ സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ലോകരാഷ്ട്രങ്ങള്ക്കുറ മുന്നില്‍ ഇന്ത്യ നാണംകെട്ടുകൊണ്ടിരിക്കുന്നു. ലൈംഗികാതിക്രമങ്ങളുടെ അവസാനിക്കാത്ത കഥകളുമായാണ് ഓരോ പ്രഭാതവും നമ്മെ വരവേല്ക്കു ന്നത്.

''ഇയം പരിശുദ്ധ സമാചാരാ, അപാപാ പരിദേവതാ'' എന്ന് വല്മീകി മഹര്ഷിക പ്രകീര്ത്തിംച്ച സീതയുടെ വ്യക്തിത്വമാണ് രാമായണത്തിന്റെ അന്തഃസത്ത. കന്യാമറിയത്തിന്റെ മടിത്തട്ടിലാണ് ക്രൈസ്തവതയുടെ ആത്മാവ് കുടികൊള്ളുന്നത്. സത്യപ്രബോധനം കാരണമായ കൊടിയമര്ദയനങ്ങള്‍ സഹിക്കാന്‍ നിര്ബകന്ധിതരായ ശിഷ്യരില്‍ ഒരാള്‍ എന്നാണ് ഇതിനൊരറുതിയുണ്ടാവുക എന്ന് ചോദിച്ചപ്പോള്‍ പ്രവാചകതിരുമേനിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു: 'എല്ലാ അന്യായങ്ങളും അവസാനിക്കും. ഒറ്റയ്‌ക്കൊരു പെണ്ണ് ഈ വഴിയെ സഞ്ചരിക്കും'.മനുഷ്യസംസ്‌കാരത്തിന്റെ ആദിമധ്യാന്തങ്ങള്‍ സ്ത്രീത്വത്തിന്റെ സുരക്ഷയിലും സ്വാതന്ത്ര്യത്തിലും മാന്യതയിലും മാഹാത്മ്യത്തിലുമാണെന്ന പ്രാപഞ്ചിക യാഥാര്ഥ്യംറ പൂര്ണ്മായി പുലരുന്ന പ്രഭാതംവരെ നമുക്ക് ഉറക്കമിളച്ചു കാത്തിരിക്കാന്‍ കഴിയേണ്ടതുണ്ട്. സമത്വം വെറും വാക്കിലൊതുക്കാത്ത കാലത്തുമാത്രമേ യഥാര്‍ത്ഥ സത്ത ഉള്‍ക്കൊണ്ടുകൊണ്ട് നമുക്കൊരു വനിതാദിനം ആഘോഷിക്കാന്‍ കഴിയൂ.അങ്ങനെയാവട്ടെ എന്ന പ്രത്യാശയോടെ....

Monday, December 3, 2012

ഹൃദയങ്ങള്‍ തേടുന്ന ദൈവം


നമുക്കൊരു ശിശു ജനിച്ചിരിക്കുന്നു, നമുക്കൊരു മകന്‍ നല്‍കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളില്‍ ഇരിക്കും. അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേരു വിളിക്കും" (യെശയ്യാവ് 9:6). നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ യെശയ്യ പ്രവാചകന്‍ മുന്‍കൂട്ടി കണ്ട ആ പ്രവചനം. . ഓരോ കന്യകയും ആഗ്രഹിച്ചിരുന്നു ആ പ്രവചനം തങ്ങളിലൂടെ നിറവേറാന്‍, രാജകുമാരികള്‍ കാത്തിരുന്നിടത്ത് ദൈവം തിരഞ്ഞെടുത്തത് ഒരു സാധാരണ കന്യകയെ. അങ്ങനെ ദൈവം സാധാരാണക്കാരില്‍ ഒരുവളായ മറിയയുടെ ഉദിര ത്തില്‍ തച്ചനായ ജോസഫിന്റെ മകനായി  ബേത്ലേഹേം കാലിക്കൂട്ടില്‍ ജാതനായി. ദൈവത്തിന്റെ നിറവ് ഒരു ശിശുവായിത്തീ രുന്ന വിസ്മയകരമായ വസ്തുത പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍, അക്കാര്യം സംഭവിക്കുന്നതിനും 700 വര്‍ഷം മുമ്പു യെശയ്യാവ് പ്രവചിച്ചു.
             ഓരോ ക്രിസ്തുമസ് കാലവും തിരിച്ചറിയലുകളുടെയും ഓര്‍മപെടുത്തലുകളുടെയും അനുഭവം ആകണം, ദൈവത്തിനു ഒരു പദ്ധതി ഉണ്ടെന്നും അവ എങ്ങനെ നിറവേറ്റണമെന്നും നമ്മെ വ്യക്തമായി കാണിച്ചു തരുന്നത് കാണാന്‍ ഈ സംഭവ വികാസങ്ങള്‍ കാരണമാകുന്നു. യോസഫുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന മറിയയുടെ അടുത്ത് ഗബ്രിയേല്‍ ദൂതന്‍ ചെന്ന് പറയുന്നു “നീ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിക്കും“. ഇതുവരെ പുരുഷനെ അറിയാത്ത താനെങ്ങനെ ഗര്‍ഭിണിയാകും എന്ന് മറിയ സംശയം  പ്രകടിപ്പിക്കുമ്പോള്‍ ഗബ്രിയേല്‍ പറയുന്നത് പരിശുദ്ധാത്മാവ് നിന്റെ‌മേല്‍ വരും, അത്യുന്നതന്‍റെ  ശക്തി നിന്റെ മേല്‍ നിഴലിടും" എന്നാണ്. മറിയം ദൈവദൂതന് നല്‍കുന്ന മറുപിടിയാണ് ശ്രദ്ധേയമായത് “ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ”.ദൈവ ഇഷ്ടത്തിനു വേണ്ടി  സ്വയം സമര്‍പിച്ചപോള്‍ അത്യുന്നതിയിലേക്ക്  ഉയരുന്ന കന്യകയെ ആണ് പിന്നീട് ലോകം കണ്ടത്.
                  ജനനം  ദൈവ നിശ്ചയപ്രകാരമായിരുന്നെങ്കിലും ദൈവപുത്രനു പിറക്കാന്‍ അനുയോജ്യമായ ഒരു സ്ഥലം ലഭിച്ചില്ല. വീടുകളുടെയും സത്രങ്ങളുടെയും വാതിലുകള്‍ അടഞ്ഞു കിടന്നു. വഴിപോക്കരുടെ നേര്‍ക്കു തുറന്നു കിടന്ന കാലിത്തൊഴുത്ത്‌ ദൈവപുത്രന്റെ ജന്മഗേഹമായി. അവിടെ വൈദ്യരോ പരിചാരകരോ ഉണ്ടായിരുന്നില്ല. കോട്ടയും കാവല്‍ക്കാരുമുള്ള കൊട്ടാരത്തില്‍ പിറക്കാതെ ആകാശത്തിന്റെ മേല്‍ക്കൂരയ്‌ക്കു കീഴില്‍ ദൈവപുത്രന്‍  മനുഷ്യനായി  ഉടലെടുത്തപ്പോള്‍ പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും നിരാശബാധിച്ചവര്‍ക്കും അത്‌ പ്രത്യാശയുടെ സന്ദേശവും രക്ഷയുടെ ദൂതുമായി. 
                ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥം ഉള്ള ഇമ്മാനുവേല്‍ എന്നാണ് യെശയ്യാ പ്രവാചകന്റെ പ്രവചനം 7:14 പോലെ  നാം ദൈവ പുത്രനെ പറ്റി വായിക്കുന്നത്. ഈ ക്രിസ്തുമസില്‍ ദൈവം നമ്മോടു കൂടെയുണ്ടോ?ഭൗതീക സൗകര്യങ്ങളില്‍ മനുഷ്യന്‍ സമ്പന്നനാണെങ്കിലും ഹൃദയത്തില്‍ മിക്ക മനുഷ്യരും ദരിദ്രരായിത്തീരുന്നത്‌ ദൈവജനനത്തിനു  ഹൃദയത്തില്‍ ഇടം അനുവദിക്കാഞ്ഞതുകൊണ്ടാണ്.ഹൃദയമാകുന്ന പുല്‍ക്കൂട്ടില്‍ മശിഹ  പിറക്കുമ്പോള്‍ ജീവിതത്തില്‍ സമാധാനമുണ്ടാകുന്നു.മാലിന്യമുള്ള ഹൃദയത്തിലും അശാന്തമായ മനസ്സിലും ദൈവത്തിനു വസിക്കാനാവില്ല. ലോകചരിത്രത്തില്‍ ആദ്യത്തെ പുല്‍ക്കൂട്‌ കന്യകാമറിയത്തിന്‍റെ  ഹൃദയമായിരുന്നല്ലൊ.മാതാവിനെപോലെ സഞ്ചരിക്കുന്ന പുല്‍ക്കൂടുകളായി മാറാന്‍ കഴിയുമ്പോള്‍ ജീവിതത്തില്‍ ശാന്തിയും സമാധാനവും നിറയും.

                     ഭവനങ്ങളുടെ മുന്നിലെ പുല്‍ക്കൂടുകളിലല്ല ക്രിസ്തു ജനിക്കേണ്ടത്. നമ്മുടെ ഉള്ളിലാണ് , നമ്മുടെ ഹൃദയങ്ങളിലാണ് ക്രിസ്തുജനിക്കേണ്ടത്. മദ്യംകൊണ്ട് നിറച്ച ശരീരങ്ങളില്‍ അല്ല ക്രിസ്തു ജനിക്കേ ണ്ടത് .നമ്മുടെ ഹൃദയങ്ങളെയാണ് ജോസഫ് ഒരുക്കിയതുപോലെ ഒരുക്കേണ്ടത്. ജനിച്ച അന്നുമുതല്‍ നമ്മള്‍ ഇന്നുവരെ ക്രിസ്തുമസ് ആഘോഷിച്ചിട്ടും ക്രിസ്തു നമ്മുടെ ഉള്ളില്‍ ജനിക്കാനായി നമ്മള്‍ ഹൃദയങ്ങളെ എന്നെങ്കിലും ഒരുക്കിയിട്ടുണ്ടോ? എന്റെ ഹൃദയത്തില്‍ ക്രിസ്തു ജനിച്ചിട്ടുണ്ട് എന്ന് പറയാന്‍ നമ്മളില്‍ ആര്‍ക്കെങ്കിലും കഴിയുമോ? ഹൃദയങ്ങളില്‍ അടിച്ചുകൂടിയ പകയും വിദ്വേഷവും മാറ്റി, പശുത്തൊട്ടിയില്‍ ഉണ്ണിയെശുവിനെ കിടത്താനായി മറിയയും ജോസഫും വിരിച്ച കീറത്തുണിപോലെ , നമുക്ക് നമ്മുടെ ഹൃദയങ്ങളില്‍ സ്നേഹമെന്ന പട്ടുതുണി വിരിക്കാം. നമ്മുടെ ഹൃദയങ്ങളില്‍ ജനിക്കുന്ന ദൈവപുത്രനായി, ആ മനോഹര ക്രിസ്തുമസ് അനുഭവത്തിനായി ഒരുങ്ങാം, ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍...

Thursday, November 29, 2012

Dec-1 : World AIDS Day


എയിഡ്സ് രോഗത്തോടുള്ള ചെറുത്ത് നില്‍പ്പിനു ശക്തി കൂട്ടാന്‍ വേണ്ടി 1988 ഡിസംബര്‍ ഒന്നുമുതലാണ്, ലോകാരോഗ്യ സംഘടന , ഐക്യ രാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തില്‍ ഡിസംബര്‍ ഒന്ന് (December 1- WORLD AIDS DAY) ലോക എയിഡ്സ് ദിനമായി ആചരിക്കപ്പെടുന്നത്.

അട
ുത്തിടെ ഇ മെയിലിലൂടെ പ്രചരിക്കുന്ന ഒരു കഥയാണിത്. ചെന്നൈയിലെ പ്രശസ്തമായൊരു തിയറ്ററില്‍ സിനിമകാണാന്‍ കയറിയ യുവാവ് സീറ്റിലിരുന്നപ്പോള്‍ എന്തോ കുത്തിയതുപോലെ. പെട്ടെന്ന് എഴുന്നേറ്റ് സീറ്റില്‍ നോക്കിയ യുവാവ് കണ്ടത് ഒരു സിറിഞ്ചും കൂടെ ഒരു കുറിപ്പുമായിരുന്നു. കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു. എയിഡ്സിന്‍റെ ലോകത്തിലേക്ക് താങ്കള്‍ക്ക് സ്വാഗതം.

ഇനി ഡല്‍ഹിയിലെ ഒരു ഡോക്ടര്‍ പറഞ്ഞ മറ്റൊരു കഥയിലേക്ക്. ഡല്‍ഹിയിലെ പ്രിയ സിനിമ തിയറ്ററില്‍ സിനിമയ്ക്ക് കയറിയ ഒരു യുവതി സീറ്റില്‍ ചാരി ഇരുന്നപ്പോള്‍ മുതുകത്ത് എന്തോ ഒന്നു കുത്തി. നോക്കിയപ്പോല്‍ ഒരു സൂചിയും കൂടെ ഒരു കുറിപ്പും. ‘എച്ച് ഐ വി കുടുംബത്തിലേക്ക് സ്വാഗതം’.

പരിഭ്രാന്തയായ യുവതി നേരെ ഡോകടറുടെ അടുത്തെത്തി പരിശോധനകള്‍ക്ക് വിധേയയായി. എച്ച് ഐ വി വൈറസ് ശരീരത്തിലെത്തിയാല്‍ തന്നെ വളരാനായി ചിലപ്പോള്‍ ആറു മാസം മുതല്‍ ആറു വര്‍ഷം വരെ എടുക്കുമെന്ന ഡോക്ടറുടെ ആശ്വാസ വചനങ്ങളൊന്നും ആ യുവതിയ്ക്ക് ആശ്വാസമായില്ല. വെറും നാലു മാസത്തിനുള്ളില്‍ ഡോക്ടര്‍ കേട്ടത് ആ യുവതിയുടെ മരണ വാര്‍ത്തയായിരുന്നു. ഭയമായിരിക്കാം യുവതിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്ന നിഗമനത്തിലാണ് ഈ ഡോക്ടര്‍.

ഇതൊക്കെ യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കാന്‍ ചിലര്‍ക്കെങ്കിലും മടിയുണ്ടാവാം. ഇതൊരു കെട്ടുകഥയായി എഴുതി തള്ളുകയുമാവാം. എന്നാല്‍ യു എന്‍ എയിഡ്സ് മിഷന്‍ ഇന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്താകെ എയിഡ്സ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടരക്കോടി (ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച്) കവിഞ്ഞു.

എച്ച് ഐ വി പോസറ്റീവാണെന്ന് സ്ഥിരീകരിച്ചവരുടെ എണ്ണമാകട്ടെ മൂന്നു കോടി 34 ലക്ഷവും. ഇതില്‍ കഴിഞ്ഞ വര്‍ഷം മാത്രം പോസറ്റീവാണെന്ന് കണ്ടെത്തിയ കേസുകള്‍ 27 ലക്ഷമാണ്. 2008ല്‍ മാത്രം 20 ലക്ഷം പേര്‍ എയിഡ്സ് മൂലം മരണമടഞ്ഞു. ഓരോ ദിവസവും പുതുതായി 7400 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എയിഡ്സ് എന്ന രോഗം എത്രമാത്രം മാരകമാണെന്ന് തെളിയിക്കുന്ന കണക്കുകളാണിതെല്ലാം.

എങ്കിലും ആശ്വാസത്തിന് ചെറിയൊരു വകയുണ്ട്. എയിഡ്സ് ഉത്ഭവിച്ചുവെന്ന് കരുതുന്ന ആഫ്രിക്കയില്‍ 2001 മുതല്‍ എച്ച് ഐ വി പോസറ്റീവാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ 25 ശതമാനത്തിന്‍റെയും ലോകത്താകെ 17 ശതമാനത്തിന്‍റെയും കുറവുണ്ടായിട്ടുണ്ട്.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പുതുതയി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എയിഡ്സ് രോഗികളുടെ എണ്ണത്തില്‍ 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എയിഡ്സിനെ പൂര്‍ണമായും പ്രതിരോധിക്കാനുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും പ്രതിരോധ മരുന്നുകളുടെ വികാസം എയിഡ്സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ 10 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും മുന്‍‌കരുതല്‍ എടുക്കേണ്ടത് നമ്മള്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ് യു എന്നിന്‍റെ പുതിയ കണക്കുകള്‍.

1986 ല്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്‍റെ സഹകരണത്തോടുക്കൂടി ഒരു എയ്‌ഡ്‌സ് നിരീഷണകേന്ദ്രം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി വിഭാഗത്തിന്റെ കീഴില്‍ ആരംഭിച്ചു.1988ല്‍ ആണ് ആദ്യമായികേരളത്തില്‍ രോഗാണുബാധ കണ്ടെത്തിയത്. കേരളത്തില്‍ രോഗാണുബാധ ഉള്ളവരില്‍ ഭൂരിഭാഗവും ലൈംഗിക വേഴ്ചയിലൂടെ രോഗം ഏറ്റുവാങ്ങിയതാണ്. തിരുവനന്തപുരത്തെ കേരള സംസ്ഥാന എയിഡ്സ് കണ്ട്രോള്‍ സൊസൈറ്റിയുടെ 2010 ലെ കണക്കനുസരിച്ച് 55167 എച്ച്.ഐ.വി. അണുബാധിതര്‍ ഉണ്ട്. ഇവരില്‍, 7524 പേര്‍ക്ക് ആന്റി റെട്രോവിന്‍ചികിത്സ നല്‍കി. ഇപ്പോള്‍ 4000 പേര്‍ ചികിത്സ തുടരുകയാണ്. കേരള സംസ്ഥാന എയിഡ്സ് കണ്ട്രോള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ളഉഷസ് എന്ന പദ്ധതി വഴിയാണ് ചികിത്സ സൌജന്യമായി നല്‍കുന്നത്.
എയ്‌ഡ്‌സ് ഉണ്ടാകുന്നതെങ്ങനെ
എയ്ഡ്സ് രോഗാണുബാധയുള്ളവരുമായി ലൈംഗിക വേഴ്ചയില്‍പെടുക.
കുത്തി വിപ്പ് സൂചികള്‍ ശരിയായി ശുചീകരിക്കാതെ വീണ്ടും ഉപയോഗിക്കുക.
വൈറസ് ഉള്ള രക്തം, രക്തത്തില്‍ നിന്നും ഉണ്ടാക്കിയ വസ്തുക്കള്‍,ശുക്ലം,വൃക്ക ഇവ മറ്റൊരാളിലേക്ക് പകരുക
വൈറസ് ബാധ ഉള്ള സ്ത്രീയുടെ രക്തതില്‍ കൂടിയോ, മുലപ്പാലില്‍കൂടിയോ ശിശുവിലേക്ക് രോഗാണുക്കള്‍ പകരാവുന്നതാണ്. ഇതിനു സാധ്യത 30 ശതമാനം മാത്രമാണ്.
എയ്‌ഡ്‌സ് പ്രതിരോധനടപടികള്‍
പ്രതിരോധരംഗത്ത് രോഗബാധിതര്‍ക്കും, രോഗബാധയില്ലാത്ത പൊതുജനങ്ങള്‍ക്കും തുല്യപങ്കാണ് ഉള്ളത്. എച്ച്.ഐ.വി. രോഗാണുബാധയുള്ളവരും എയ്‌ഡ്‌സ് അവസ്ഥയിലുള്ളവരും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
വിവാഹേതര ലൈംഗികവേഴ്ചയില്‍ ഒഴിവാക്കുകയോ, സുരക്ഷിതമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുക. ഉറകള്‍ ഉപയോഗിക്കുന്നതു കൊണ്ട് ഒരു പരിധിവരെ, രോഗം പകരാതിരിക്കുവാന്‍ സാധിക്കും, പക്ഷേ സമ്പൂര്‍ണ്ണ സുരക്ഷ ഇതു വാഗ്ദാനം ചെയ്യുന്നില്ല.
രോഗാണുബാധിതര്‍ രക്തം,ശുക്ലം, വൃക്ക മുതലായവ ദാനം ചെയ്യാതിരിക്കുക.
സിറിഞ്ജ്, സൂചി തുടങ്ങിയവ വീണ്ടും ഉപയോഗിക്കാന്‍ പാടില്ല.
പല്ലു തേക്കുന്ന ബ്രഷ്,ഷേവിംഗ് ബ്ലേഡ് ഇവ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കൊടുക്കരുത്. ഇവ ഉപയോഗിക്കുമ്പോള്‍ രക്തം പൊടിക്കാന്‍ സാധ്യതയുള്ളതു കൊണ്ടാണ്. ഈ മുന്‍കരുതല്‍എടുക്കെണ്ടത്.
എന്തെങ്കിലും ചികിത്സക്കായി ഡോക്ടറെ കാണുമ്പോള്‍ സ്വന്തം ആരോഗ്യസ്ഥിതി വെളിപ്പെടുത്തുക.കാരണം ആരോഗ്യപരിപാലകരായ ഇവര്‍ക്ക് വേണ്ടത്ര മുന്‍ കരുതല്‍ എടുക്കുവാന്‍ സാധിക്കും.
രോഗിയുടെ രക്തം നിലത്ത് വീഴാന്‍ ഇടയായാല്‍ അവിടം ബ്ലീച്ചിംഗ് പൌഡര്‍ വെള്ളത്തില്‍ കലക്കി (1.10 എന്ന അനുപാതത്തില്‍)അവിടെ ഒഴിക്കുക.അര മണിക്കുറിനു ശേഷം കഴുകി കളയാം. വസ്ത്രത്തില്‍ രക്തം പുരണ്ടാല്‍ തിളക്കുന്ന വെള്ളം ഒഴിച്ച് അരമണിക്കൂര്‍ വച്ച ശേഷം കഴുകി വൃത്തിയാക്കുക.അണുബാധിതരുടെ വസ്ത്രം ഇപ്രകാരം വൃത്തിയാക്കുമ്പോള്‍ കൈയുറകള്‍ ധരിക്കണം.
എയ്‌ഡ്‌സ് അവസ്ഥയിലുള്ള സ്ത്രീ ഗര്‍ഭിണിയാവാതിരിക്കാന്‍ശ്രദ്ധിക്കണം.
HIV ബാധിതരായവരെ തൊടുന്നതു കൊണ്ടോ, കൈകൊടുക്കുന്നത് കൊണ്ടോ, കെട്ടിപ്പിടിക്കുന്നത് കൊണ്ടോ, ആഹാരം പങ്കു വയ്ക്കുന്നത് കൊണ്ടോ ഒന്നും പകരില്ലെന്നു സാരം. ഇന്ത്യയില്‍ ഏകദേശം 85% HIV ബാധിതരിലും HIV വന്നിരിക്കുന്നത് ലൈംഗിക ബന്ധത്തിലൂടെയാണ്.
ഏത് രോഗങ്ങളും എന്നത് പോലെ തന്നെ പ്രതിരോധമാണ് ഏറ്റവും ഉത്തമം.
HIV ടെസ്റ്റിങ്ങ് ഇപ്പോള്‍ സാധാരണ എല്ലാ സര്ക്കാരാശുപത്രികളില് ഫ്രീ ആയിട്ടും, മറ്റു പ്രൈവറ്റ് ലാബ്, ആശുപത്രികളില്‍ അല്ലാതെയും ലഭ്യമാണ്. counselling കൊടുത്തതിനു ശേഷം മാത്രമെ test ആരിലും നടത്താവുള്ളുവെന്നാണ് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിരിക്കുന്നതെങ്കിലും, ചില സര്‍ക്കാര്‍ ആശുപത്രികളിലോഴികെ ഇതൊന്നും നടക്കാറില്ലെന്ന് അനുഭവം.
HIV ബാധിച്ചാല്‍ 6 മാസത്തിനകം അല്ലെങ്കില്‍ ഒരു കൊല്ലത്തിനകം മരിക്കും എന്ന് പേടിച്ച് ആത്മഹത്യ ചെയ്യുന്ന ധാരാളം ആള്‍ക്കാരുണ്ട്. ഇപ്പോള്‍ വില കുറഞ്ഞ മരുന്നുകള്‍ (Anti retroviral തെറാപ്പികള്‍- ART) ലഭ്യമായതിനാല്‍ പലരും 15-20 വര്‍ഷവും അതിലതികവും ജീവിക്കുന്നുണ്ട്. സാവകാശം രോഗപ്രതിരോധശേഷി (immunity) കുറവാകുമെന്നതിനാല്‍ ചിട്ടയായ ജീവിതവും മറ്റു രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുകയെന്നതും, ഡോക്ടറെ കാണുകയെന്നതും, ആവശ്യമെങ്കില്‍ മാത്രം ART മരുന്നുകള്‍ ഉപയോഗിക്കുകയെന്നതും HIV ബാധിച്ചു കഴിഞ്ഞാല്‍ ചെയ്യേണ്ടത് വളരെ അത്യാവശ്യ കാര്യങ്ങളാണ്. കേരളത്തിലുള്‍പ്പടെ പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുത്ത സര്‍ക്കാരാശുപത്രികളില്‍ ART പൈസ കൊടുക്കാതെ തന്നെ കൊടുക്കുന്നുണ്ട്.

ഓര്‍ക്കുക : ഏത് രോഗങ്ങളും എന്നത് പോലെ തന്നെ പ്രതിരോധമാണ് ഏറ്റവും ഉത്തമം.

Tuesday, November 13, 2012

ഒരു നവംബര്‍ 14 കൂടി

വീണ്ടും ഒരു നവംബര്‍ 14 കൂടി, ഇന്ന് ശിശുദിനം ആയി നാം കൊണ്ടാടുമ്പോള്‍ അതിനോടൊപ്പം പ്രാധാന്യം ഉള്ള മറ്റൊരു ദിനം കൂടി ആണ്, ലോക പ്രമേഹരോഗ ദിനം(world diabetes day).

എല്ല ദിവസവും കുട്ടികള്‍ക്കാവണമെന്നതാണ്‌ ഈ ശിശുദിനത്തിന്റെ സന്ദേശം.വിരിയുന്ന ഓരോ

പൂവിന്നും , പുലരുന്ന ഓരോ പ്രഭാതത്തിന്നും ഓരോ സന്ദേശം ഉള്ളതുപോലെ ഓരോ ശിശുദിനത്തിന്നും മഹത്തായ സന്ദേശമുണ്ട്‌..ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനത്തിലാണ്‌ നാം ഇന്ത്യയില്‍ ശിശുദിനം കൊണ്ടാടുന്നത്‌.പണ്ഡിറ്റ്ജി തന്റെ സകല പിരിമുറുക്കങ്ങളും പ്രയാസങളും മറന്നിരുന്നത് ‌ കുഞ്ഞുങ്ങളോടോപ്പം കളിച്ച് രസിച്ച് ഉല്ലസിക്കുമ്പോഴായിരുന്നു. ജീവിതാന്ത്യം വരെ ആ മഹാന്‍ ഇന്ത്യയിലെ 'വലിയ കുട്ടി ' തന്നെയായിരുന്നു. ഗൗരവമാര്‍ന്ന രാജ്യകാര്യങ്ങള്‍ക്കിടയിലും അദ്ദേഹത്തിന്ന് മനസ്സിന്ന് ശാന്തിയും സമാധാനവും സന്തോഷവും നല്‍കിയിരുന്നത്‌ കുട്ടികളോടോപ്പം കളിച്ച് രസിച്ച് നടക്കുമ്പോഴായിരുന്നു.ഇന്ന് ഇന്ത്യയിലെ കുട്ടികള്‍ അഭിമുഖികരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ബാലവേലകൊണ്ടുള്ള പീഡനം, പട്ടിണി, രോഗങ്ങള്‍,പോഷകാഹാരങ്ങളുടെ കുറവ്‌,സുരക്ഷിതത്വമില്ലായ്മ,വിദ്യാഭ്യാസത്തിന്റെ അപര്യപ്തത ഇങ്ങിനെ നീണ്ടുപോകുന്നു ആ പട്ടിക. മാത്രമല്ല ഇന്ന് കുട്ടികള്‍ക്കുനേരെയുള്ള ലൈഗിക പീഡനങള്‍ കൂടിക്കൊണ്ടിരിക്കുകയാണ് കൂടാതെ തീവ്രവാദികളും കുട്ടികളെ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി വ്യാപകമായി ഉപയോഗിക്കുന്നു.. ശിശുദിനം അര്‍ഥപൂര്‍ണ്ണമാകണമെങ്കില്‍ കുട്ടികളുടെ ശാരീരികവും മാനസികുവുമായ വളര്‍ച്ചക്കും അവരുടെ ക്ഷേമത്തിന്നും പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക്‌ കഴിയണം, അതിനായിട്ട്‌ നമുക്ക് പ്രാര്‍ത്ഥിക്കാം.

അതുപോലെ തന്നെ ഇന്ന് ലോകം പ്രമേഹ രോഗ ദിനം ആയി ആചരിക്കുന്നു.ഇന്ന് ലോകത്താകമാനമായി 250 ദശലക്ഷം പ്രമേഹരോഗികളുണ്ട്. ഒരു നിമിഷംപോലും പാഴാക്കാതെ ക്രിയാത്മകമായ പ്രതിരോധമാര്‍ഗങ്ങള്‍ ഉടനടി അവലംബിച്ചില്ലെങ്കില്‍ 2025 ആകുന്നതോടെ പ്രമേഹബാധിതര്‍ 380 ദശലക്ഷമാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവിഭാഗം നല്‍കുന്നത്.

40.9 ദശലക്ഷം പ്രമേഹരോഗികളുള്ള ഇന്ത്യ പ്രമേഹത്തിന്റെ ലോകതലസ്ഥാനമെന്ന വിശേഷണത്തിന് അര്‍ഹമാണ്. കേരളത്തിലെ നാല്പത് ലക്ഷം പ്രമേഹരോഗികളില്‍ പത്തുലക്ഷം പേര്‍ക്ക് രോഗമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നതും ദുഃഖകരമാണ്.

പ്രമേഹത്തെ പ്രതിരോധിക്കാന്‍ രോഗലക്ഷണങ്ങള്‍ എന്തെന്ന് അറിയണം. നിങ്ങള്‍ക്ക് താഴെപ്പറയുന്ന എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ പ്രമേഹരോഗിയാവാന്‍ സാധ്യതയുണ്ട്- വര്‍ധിച്ച മൂത്രശങ്ക, അമിത ദാഹം, വിശപ്പ്, ഭാരക്കുറവ്, തളര്‍ച്ച, ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നത്, ഓക്കാനവും വയറുവേദനയും കൈകാലുകളില്‍ തരിപ്പ്, ഉണങ്ങിവരണ്ട നാവ്, കാഴ്ചക്കുറവ്, തുടരെ തുടരെയുള്ള അണുബാധ, കരിയാന്‍ വൈകുന്ന മുറിവുകള്‍ ഇതെല്ലാം പ്രമേഹ രോഗബാധിതരില്‍ സാധാരണമായി കാണുന്നു.

പ്രമേഹത്തിലേക്ക് നിങ്ങളെ തള്ളിവിടുന്ന ആപത്ഘടകങ്ങള്‍ പലതാണ്. അമിതവണ്ണം, വ്യായാമരാഹിത്യം, അപഥ്യ ഭക്ഷണശൈലി, വാര്‍ധക്യം, അമിത കൊളസ്‌ട്രോളും പ്രഷറും, പാരമ്പര്യം, പ്രസവാനന്തര പ്രമേഹബാധ തുടങ്ങിയവയെല്ലാം കാലാന്തരത്തില്‍ നിങ്ങളെ ഒരു പ്രമേഹരോഗിയാക്കിമാറ്റുന്നു.

പ്രമേഹരോഗികള്‍ മൃത്യുവിനിരയാകുന്ന പ്രധാനകാരണങ്ങള്‍ ഹൃദ്രോഗം, വൃക്കകളുടെ അപചയം, അമിതരക്തസമ്മര്‍ദം എന്നിവയാണ്. അതിസങ്കീര്‍ണമായ ആ രോഗാവസ്ഥകളൊക്കെത്തന്നെ പ്രമേഹത്തിന്റെ പ്രത്യാഘാതഫലമായി ഉണ്ടാകുന്നു. പ്രമേഹരോഗികളില്‍ 80 ശതമാനം പേരും മരണപ്പെടുന്നത് ഹൃദയധമനീരോഗങ്ങളാലാണ്. പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത നാലിരട്ടിയാണ്.

പ്രമേഹം കണ്ടെത്താനുള്ള രക്തപരിശോധന 45 വയസ്സിനു ശേഷം ചെയ്തുതുടങ്ങാ നാണ് പൊതുവെയുള്ള നിര്‍ദ്ദേശം. എന്നാല്‍, ഭാരതം പോലെ പ്രമേഹസാധ്യത കൂടിയ പ്രദേശത്ത് 30 വയസ്സു മുതല്‍ വര്‍ഷത്തി ലൊരിക്കലെങ്കിലും പരിശോധന നടത്തണം. എങ്കില്‍ മാത്രമേ പ്രമേഹം പ്രാരംഭദിശയി ല്‍ തന്നെ കണ്ടുപിടിക്കുവാന്‍ കഴിയുക യുള്ളൂ. പ്രമേഹം വന്ന് 5-10 വര്‍ഷങ്ങള്‍ക്കു ശേഷം ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ മാത്രമാണ് ഇന്ന് പല രും രക്തപരിശോധന തുടങ്ങുന്നത്. നമുക്ക് നമ്മുടെ ചുറ്റും ഉള്ള രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കാം, സ്വയം പ്രതിരോധിക്കാം

Wednesday, September 5, 2012

അധ്യാപക ദിനം


സെപ്‌റ്റംബര്‍ 5 - അധ്യാപനത്തിന്റെ ആചാര്യനായ ഡോ. സര്‍വേപ്പള്ളി രാധാകൃഷ്‌ണന്റെ ജന്മദിനം. അധ്യാപനത്തിന്റെ മഹത്വത്തെ തിരിച്ചറിയാനും വിദ്യാര്‍ഥികളുടെ പ്രിയ ഗുരുനാഥന്മാരെ പ്രണമിക്കാനുമുള്ള സുവര്‍ണദിനം. ഭാരതീയ സംസ്‌കാരത്തിന്റെയും വിജ്‌ഞാപനത്തിന്റ
െയും ആഴങ്ങളിലൂടെ തീര്‍ഥയാത്ര നടത്തിയ മഹാനായ ഡോ. രാധാകൃഷ്‌ണന്റെ ജന്മദിനം അധ്യാപകദിനമായി 1962 മുതല്‍ ഭാരതമൊട്ടാകെ ആചരിച്ചുപോരുന്നു.

പ്രശസ്‌തനായ എഴുത്തുകാരന്‍, പക്വമതിയായ രാഷ്‌ട്രതന്ത്രജ്‌ഞന്‍, ഉജ്വല വാഗ്മി, നവഭാരതത്തിന്റെ സ്‌നേഹനിധിയായ രാഷ്‌ട്രപതി, സ്വാമി വിവേകാനന്ദനെയും ടാഗോറിനെയും അനുഗമിച്ച മുനികുമാരന്‍, കളങ്കമറ്റ രാജ്യസ്‌നേഹി, തലമുറകളെ അക്ഷരജ്യോതിസുകൊണ്ട്‌ പുണ്യം ചെയ്യിച്ച ജ്‌ഞാനപ്രവാഹം, അങ്ങനെ അണിയാനും അണിയിക്കാനും അദ്ദേഹത്തിന്‌ എത്രയെത്ര വിശേഷണങ്ങള്‍.1952ല്‍ ആദ്യ ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി.

ഡോ.എസ്.രാധാകൃഷ്ണന്‍ ഇന്‍ഡ്യയുടെ രാഷ്ട്രപതിയായപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ചു. അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാനാഗ്രഹിക്കുന്നുവെന്നും അതിന് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പക്ഷെ അദ്ദേഹമത് സ്നേഹപൂര്‍വ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം കൊണ്ടാടുന്നതിനോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ അവര്‍ വിട്ടില്ല. ഒടുവില്‍ തന്നെ സമീപിച്ചവരുടെ സ്നേഹനിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അവരോട് പറഞ്ഞു.

“നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സെപ്റ്റംബര്‍ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം അധ്യാപകദിനം എന്നപേരില്‍ മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി ആഘോഷിച്ചു കൂടേ.” തന്റെ ജന്മദിനം തനിക്കു വേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കിവെക്കണമെന്ന് പറയാനുള്ള സന്മനസ്സ് അദ്ദേഹം കാണിച്ചു. ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഒരു പക്ഷേ അധ്യാപകര്‍ക്കു വേണ്ടി ഒരു ദിവസം ഉണ്ടായിരിക്കുമായിരുന്നില്ല.

ഭാരതീയരായ നാം 'മാതാ-പിതാ-ഗുരു ദൈവം' എന്ന്‌ പഠിക്കുന്നവരാണല്ലോ. നമ്മുടെ സംസ്‌കാരവും ചൈതന്യവും ഗുരുക്കന്മാര്‍ക്ക്‌ കല്‍പിച്ചു നല്‍കിയിട്ടുള്ള സ്‌ഥാനവും ഔന്നത്യവും സാമൂഹ്യനിര്‍മിതിയില്‍ അവര്‍ക്കുള്ള നിര്‍ണായക ഉത്തരവാദിത്വവും നാം മനസിലാക്കണം.മൂല്യബോധമുള്ള ഒരു തലമുറയുടെ രൂപീകരണം വിദ്യാഭ്യാസത്തിലൂടെ സാധ്യമാകണം. മൂല്യങ്ങള്‍ പറഞ്ഞ്‌ പഠിപ്പിക്കാന്‍ സാധിക്കുകയില്ല. മൂല്യങ്ങള്‍ അധ്യാപകരില്‍നിന്നും കുട്ടികള്‍ സ്വായത്തമാക്കണം. അധ്യാപകര്‍തന്നെയാണ്‌ മൂല്യം. കുട്ടിയുടെ ആത്മാവിനെ പ്രചോദിപ്പിക്കുന്ന നിര്‍മലവും സത്യസന്ധവുമായ പാഠങ്ങളാണ്‌ പ്രാഥമിക കളരികളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കേണ്ടത്‌.

വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുക, അവരെ വളര്‍ത്തിക്കൊണ്ടുവരിക, പുതുമമങ്ങാതെ പഠിപ്പിക്കുക, വഴികാട്ടിയാകുക ഇതൊക്കെയാണ്‌ അധ്യാപകന്റെ വിളിയും ദൗത്യവും. അധ്യാപനം തപസ്യയായി ഏറ്റെടുത്തവര്‍ക്കേ ഈ ബാധ്യത നിറവേറ്റാന്‍ സാധിക്കൂ. സ്‌നേഹവും സഹാനുഭൂതിയുമാണ്‌ അധ്യാപകന്റെ മുഖമുദ്ര. അര്‍പ്പണബോധമുള്ള അധ്യാപകന്‌ ധാരാളം വായിക്കാനും തയാറെടുക്കുവാനും സമയം വേണമെന്നിരിക്കെ ബിസിനസു കാര്യത്തിനും രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനും സമയം കണ്ടെത്താനാവില്ല. സിലബസില്‍ മാത്രം ഒതുങ്ങുന്നതല്ല അധ്യാപനം. ആഴമേറിയ അറിവും വിശാലദര്‍ശനവും അതിന്‌ അനിവാര്യമാണ്‌.

''അധ്യാപകര്‍ സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്ന വിളക്കായിരിക്കണം. കഠിനാധ്വാനിയും വിശാല മനസ്‌കനും ആയിരിക്കണം. അധ്യാപകന്‍ കെട്ടിനില്‍ക്കുന്ന ജലാശയത്തിനു പകരം ഒഴുകുന്ന ഒരരുവിയാകണം'' ഇതായിരുന്നു അധ്യാപനത്തോടുള്ള ഡോ. രാധാകൃഷ്‌ണന്റെ കാഴ്‌ചപ്പാട്‌. വിജ്‌ഞാനത്തിന്റെ പുത്തന്‍പാതകള്‍ തുറന്ന്‌ വിദ്യാര്‍ഥികളെ പ്രകാശപൂരിതമാക്കാന്‍ അധ്യാപക സമൂഹത്തിനാകട്ടെ എന്ന്‌ ഈ സുദിനത്തില്‍ നമുക്ക്‌ പ്രതിജ്‌ഞയെടുക്കാം.

Thursday, October 27, 2011

മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന് നാളെ 125 വയസ്

മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന് ഒക്ടോബര്‍ 29ന് 125 വയസ്. 'എന്‍റ ഹൃദയരക്തംകൊണ്ടാണ് ഞാന്‍ ഒപ്പുവയ്ക്കുന്നത്' എന്ന് വിശാഖം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് വ്യസനത്തോടെ വിശേഷിപ്പിച്ച കരാര്‍. ലോകത്ത് ഒരിടത്തും കേട്ടുകേള്‍വിപോലുമില്ലാത്ത വ്യവസ്ഥകള്‍. 999 വര്‍ഷത്തേക്ക് ഒരു പാട്ടക്കരാര്‍ ഇവിടെ മാത്രമുള്ള സവിശേഷത.


Saturday, September 17, 2011

ഹര്‍ത്താല്‍: സ്വകാര്യ വാഹനങ്ങളെ എതിര്‍ക്കില്ലെന്ന്‌ എല്‍ഡിഎഫ്‌‍‍


സ്വന്തം ആയി വാഹനം ഇല്ലാത്ത ഞങ്ങള്‍ മൂരാച്ചികള്‍ വീട്ടില്‍ ഇരുന്നോട്ടെ അല്ലെ സഖാവെ? നിങ്ങള്കൊക്കെ എന്തും ആകാമല്ലോ?

Wednesday, December 8, 2010


useful pathan and useful century :Yousuf Pathan hits his 1st one day international century to save india the match against kiwis.

Wednesday, September 8, 2010


5 New T.V Channels to Malayalam



Five new channels will beam into Kerala homes soon, providing viewers more choices but crowding the television business in the state.

Currently, there are nine TV channels broadcasting in the state. Of these, Asianet, India Vision, People (Kairali) and Malayala Manorama are news channels.

The Indian Union Muslim League, an ally of the Congress- led United Democratic Front, announced the launch of its channel Thursday. "A full-fledged satellite channel and a media city are expected to be ready in phases and it would be known as Channel IBC," said IUML general secretary P.K. Kunhalikutty, a former industries minister.

Janapriya Communications, promoted by K. Muraleedharan, son of former chief minister K. Karunakaran, is also launching a channel.

Among other TV channels in the pipeline are the ones promoted by media organizations Kerala Kaumudi and Mathrubhumi and one headed by M.V. Nikesh Kumar, who was till recently with India Vision TV.

"All the papers are ready for us and we are just waiting for the opportune time to launch ours and we will certainly be live next year," said an official attached to the Kerala Kaumudi TV, who did not wish to be identified.

Another big name doing the rounds in industry circles for some time is that of Capt Krishnan Nair of Leela Hotels, who is said to be interested in entering the broadcasting business.

Manorama TV, promoted by the Malayala Manorama newspaper, is coming out with a general entertainment channel next year.

Chennai-based Surya TV is expected to launch a news channel here next year.

"Let a thousand flowers bloom," M.M. Hassan, senior Congress leader and managing director of the Jai Hind TV told IANS, reacting to the arrival of more channels.

"Look, we have now completed three years and we have surpassed the teething problems faced by start-up companies. In another two years we will break even and our next expansion plans is not going to be there till 2012, when a full fledged news channel would be launched," said Hassan.

Others tell a different tale. Industry watchers say a relatively homogeneous, non-fragmented audience, lower costs of software production and socially relevant serials have so far translated into advantages. But that could change with more players in the fray with reveues dropping, triggering an eventual consolidation in the market.

"It is certainly a problem of plenty. The advertisement revenue for us is too little, unlike other big states," Surya TV chief editor Roy Mathew told IANS

Saturday, June 26, 2010



രാജ്‌ താക്കറേയുടെ മറാത്താ പ്രേമത്തിന്‌ മകന്റെ തിരിച്ചടി. മഹാരാഷ്‌ട്രയില്‍ ഓടുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ പോലും മറാത്തി ഉപയോഗിക്കണമെന്ന നിലപാടിലാണ്‌ രാജ്‌ . അദ്ദേഹത്തിന്റെ മകന്‍ അമിത്‌ മാസ്‌ മീഡിയയില്‍ ബിരുദം നേടാനാണ്‌ ആഗ്രഹിക്കുന്നത്‌ . മാതുന്‍ഗയിലെ റൂയിയ കോളജില്‍ ഇംഗ്ലീഷ്‌ മീഡിയത്തിലാണ്‌ അദ്ദേഹം പഠിക്കുക. ഈ വര്‍ഷം മറാത്തിയില്‍ കോഴ്‌സ് ആരംഭിക്കാന്‍ കോളജ്‌ തീരുമാനിച്ചിട്ടുണ്ട്‌ . എന്നാല്‍ ഇതവഗണിച്ചാണ്‌ അമിത്‌ തീരുമാനമെടുത്തത്‌ .

അമ്പതോളം അനുയായികള്‍ക്കൊപ്പം കോളജില്‍ പോയാണ്‌ രാജ്‌ മകന്‌ സീറ്റുസംഘടിപ്പിച്ചത്‌ .

എന്നാല്‍ ഏത്‌ കോഴ്‌സാണ്‌ പഠിക്കുന്നതെന്നകാര്യത്തില്‍ രാജ്‌ തീരുമാനമെടുത്തിട്ടില്ലെന്നാണ്‌ അദ്ദേഹത്തിന്റെ ഭാര്യ ശര്‍മിള പറയുന്നത്‌ .

എന്നാല്‍ രാജ്‌ രാഷ്‌ട്രീയക്കാരനെന്ന നിലയിലല്ല, രക്ഷിതാവെന്ന നിലയിലാണ്‌ കോളജില്‍ പോയതെന്ന നിലപാടിലാണ്‌ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന. നേരത്തെ പോദര്‍ കോളജില്‍ പഠിക്കുമ്പോള്‍ രണ്ടാം ഭാഷയായി മറാത്തിക്കു പകരം ജര്‍മനാണ്‌ അമിത്‌ തെരഞ്ഞെടുത്തത്

Friday, April 9, 2010

പ്രശസ്തമായ കടമ്മനിട്ട പടയണിക്ക് മേടപുലരിയില്‍ തുടക്കം ആകും.



കാവിലമ്മക്ക് മുന്‍പില്‍ നിരഞാടനായി പടയണി കോലങ്ങളും കടമ്മനിട്ട ഗ്രാമവും ഒരുങ്ങി.
മേടം ഒന്നിന് (ഏപ്രില്‍ 14 )അത്താഴപൂജക്ക്‌ ശേഷം ചൂട്ടു വയ്പോടുകൂടി പടയണിക്ക് തുടക്കം ആകും.
15 നു പച്ചത്തപ്പ്കൊട്ട്.പിശാചു മുതല്‍ ഭൈരവി വരെയുള്ള കോലങ്ങള്‍ 16 മുതല്‍ കവിലമ്മയുടെ തിരുമുന്‍പില്‍ ആടിതുടങ്ങും.

പിശാചു, മറുത,കാലന്‍, സുന്ദര യക്ഷി,കാഞ്ഞിരമാല, കൂടാതെ കുതിര, നായാട്ടു, അരക്കിയക്ഷി, ശിവകോലം, പൂപ്പട, കരവന്ജി,തട്ടുമേല്‍ തുള്ളല്‍ തുടങ്ങിയവ ചേര്‍ന്ന വലിയ പടയണി 21 നു നടക്കും.


ഏവരെയും കടമ്മനിട്ടയിലേക്ക് ഭക്തിപുരസ്സരം സ്വാഗതം ചെയ്യുന്നു..

Thursday, March 25, 2010

Bachan as tour ambassidor!!!
There are some political reasons behind Bachan as Kerala tourism ambassidor.Even i am opposite to left party, but i strongly support CPM decision on this.Why Bachan have to be the ambassidor of both Gujarath and Kerala? If he want to become the ambassidor of kerala, he first resign his duty as tourism ambassidor of Gujarath.Otherwise it is not meaningful.
If Bachan is becoming Kerla tourism ambassior it will be like Mumbai Indians and IPL team for Puneboth wants Sachin as captain.Is it possible to have same captain for 2 IPL teams?Since Gujarath and Kerla have to compete in domestic indusrty for there position in tourism mapwe both need good ambassidor, but not the same.What you think guys..
I am not personally opposite to Bachan, Bachan can become tour ambassidor of India, he can become bollywood icon of either Mumbai or Pune,similarly he can become tour ambassidor of either Gujarath or Kerala...
Even the decision taken by kerala goverment is true, the approach taken by them is not correct.They know Bachan is already occupied with Gujarath, not with Modi, why they went back for bachan?Or they can ask Bachan to come outside Gujarath to become the ambassidor of Kerala...
Hats off to the decison, not aprocah !!!

Monday, March 22, 2010

Vodafone personal assistance
Very happy to help you guys!!!Today i got message from vodafone that personal assistance call to customer care(111)will charge 50p/3 minutes.But dont worry, since i am privilaged customer there will not be any charge for me in home.Happy to heard this.
Have to call happy to help desk today for more details.
I dont know this feature only in Tamil Nadu circle or all over India.

Monday, February 22, 2010

Sweet quote

"If you like someone, show it.
It will be sweeter than telling.
But if you don't like someone, Just tell it.
It will be less painful than showing it"

Monday, December 21, 2009

Xmas and New Year Wishes!!!

Wishing you all a Blessed Merry Christmas and
Hope the New Year will bring peace, health and success

Friday, December 11, 2009

United States of Andhra(USA)


അടുത്ത വര്ഷം പിള്ളാര്‍ക്ക് പഠിക്കാന്‍ ഉള്ള ആന്ധ്രയുടെ ഭൂപടം ഞാന്‍ മുന്‍കയ്യെടുത്തു ഇവിടെ പ്രസിദ്ധീകരിക്കുന്നു

Wednesday, December 9, 2009

ഇന്നലെകള്‍

ഓര്‍ക്കാറില്ല നാം പലപ്പോഴും
ഇന്നിന്റെ ദാതാവാം ഇന്നലെകളെ
തിരിച്ചറിയാറില്ല നാം പലപ്പോഴും
ഇന്നിനേക്കാള്‍ ശക്തി ഉള്ള ഇന്നലെകളെ
പിഴച്ചു പോയ ചുവടുകള്‍
നേടിയെടുത്ത അനുഭവങ്ങള്‍
മറക്കാന്‍ ആഗ്രഹിക്കുന്ന പാളിച്ചകള്‍
നേട്ടങ്ങളെക്കാള്‍ കറുത്ത് പകരുന്ന ഇന്നലെകള്‍
നാളെയെ കരുപിടിപ്പിക്കുവാന്‍
സ്വപ്‌നങ്ങള്‍ക്ക് കരുത്തെകുവാന്‍
മറന്നു പോകരുതോരിക്കലും
കടന്നു വന്ന വഴികളും, ഇന്നലെകളും !!!

ഹിന്ദി ഹമാരി രാഷ്ട്ര ഭാഷാ ഹേ ഹോ ഹാം


ഹിന്ദി ഇമ്മിണി ബെല്യ സംഭവം തന്നെയാണ്‌., ഏതായാലും പ്ലസ്‌ ടു എത്തിയപ്പോ ഞാൻ മലയാളം രണ്ടാം ഭാഷയായി എടുക്കാൻ കൂടുതൽ ആലോചിച്ചില്ല, കാരണം ഹിന്ദിയിൽ ഞാൻ "കിടു" അല്ല "കിക്കിടു" ആരുന്നു എന്നതുതന്നെ,പിന്നെ ആ ഹിന്ദി പഠിപ്പിക്കുന്ന സോമനാഥ കുറുപ്പ് സാറിനെ കണ്ണെടുത്താൽ കണ്ടു കൂടാ. സ്റ്റാഫ്‌ റൂമിൽ ഇരുന്നു പുക വലിക്കുന്ന പഹയൻ, ക്ലാസ്സിലെ ജനലിൽ ചുമ്മാ ഒന്നിരുന്നാൽ പാപം, സ്റ്റാഫ്‌ റൂമിൽ ഇരുന്നു പുക വലിക്കാം, അങ്ങനെ സഹികെട്ട് ഞാൻ രഹസ്യമായി ഒരു ഒപ്പരെഷൻ നടത്തി,സ്റ്റാഫ്‌ റൂമിൻറെ മുന്നിൽ "പുകവലി പാടില്ല" എന്ന ബോർഡ് വന്നു. ജനൽ തുറന്നു റൂമിനുള്ളിൽ കയറി അകത്തും എഴുതി. അല്ലാ പിന്നെ അതിൽ പിന്നെ പുള്ളീടെ ധൂപ പ്രാർത്ഥന സ്കൂളിൽ കണ്ടിട്ടില്ല. ഇവിടെ നമ്മൾ പറഞ്ഞു വന്നെ ഹമാരി രാഷ്ട്ര ഭാഷാ ഹേ അല്ലെ?

കാണാതെ പഠിച്ച്‌ ജയിച്ചിരുന്ന എന്നെപ്പോലുള്ളവര്‍ക്ക്‌. അല്പം കടുപ്പം ആരുന്നു ഈ മുടിഞ്ഞ ഹിന്ദി. പിന്നെ കാണാതെ പഠിച്ചാലും തരക്കേടില്ലാത്ത മാര്‍ക്ക്‌ വാങ്ങിയിരുന്നതിനാലാവണം സ്കൂളില്‍ ഹിന്ദി പഠിപ്പിച്ചിരുന്ന ഹമീദാമ്മ ടീച്ചര്‍ക്കു എന്നെ വല്യ കാര്യമായിരുന്നു. ക്ളാസില്‍ എന്താണോ പഠിപ്പിച്ചത്‌ അത്‌ അങ്ങനെ തന്നെ പേപ്പറില്‍ കാണും. കാണാതെ പഠിക്കുകയല്ലേ...ഉദാ: ബം ഫട്നേ കീ ആവാസ്‌ സുന്‍കര്‍ ലോഗ്‌ കാപ്‌ ഉഠേ, ഗുരു ഗോവിന്ദ്‌ ദോവൂം ഖടേ കാകേ ലാഗും പായ്‌ ബലിഹാരി ഗുരു അപ്നേ ജിന്‍ ഗോവിന്ദ്‌ ദിയോ ബതായ്‌...
(കാണാതെ പഠിച്ച്‌ ജയിച്ച പലരും ഇപ്പോ അഭിമാനം കൊള്ളുന്നുണ്ടാകും. അല്ലേ ?)

ഇപ്പൊ വന്നു വന്നു നമ്മുടെ കടമ്മനിട്ട ഭാഗത്തേക്കൂടെ ഒരു റൌണ്ട്‌ കറങ്ങിയാല്‍ എല്ലാ അഭിമാനവും പമ്പ കടന്നോളും. ഇവിടെ ഒരു കൂട്ടം പുതിയ അവതാരങ്ങള്‍ ഇറങ്ങിയിട്ടുണ്ട്‌. അന്യ സംസ്ഥാനതൊഴിലാളികള്‍!
പണ്ട്‌ തമിഴ്‌ നാട്ടുകാരായ തൊഴിലാളികള്‍ ധാരാളമായി നമ്മുടെ നാട്ടില്‍ വരികയും ജോലി ചെയ്യുകയും ചെയ്തിരുന്നു. അത്യാവശ്യം മലയാളവും തമിഴും തമ്മില്‍ ഒരു സാമ്യമുണ്ടായിരുന്നതു കൊണ്ട്‌ ഒരു വെടിയ്ക്കുള്ള തമിഴ്‌ നമ്മളും മലയാളം അവരും പഠിച്ചിരുന്നു. മിക്കവാറും എല്ലാ വാക്കുകളുടെയും കൂടെ "അത്‌"" "" എന്നു ചേര്‍ത്തിരുന്നുള്ള ട്രിക്ക്.(ഉദാ : പറ്റില്ലത്‌, സാരല്ലത്‌, പറവല്ലത്‌" )

ഈയിടെ നാട്ടിൽ വീട് പണി തുടങ്ങിയതോടെ പണ്ടാരം പണി പാളി, എല്ലാം ബംഗാളികൾ, വീട്ടിൽ വരുന്നോരോട് അച്ഛൻ "മോനു അങ്ങു ബംഗ്ലൂരിൽ വൻ ജോലിയാ " "അവനു ഇംഗ്ലീഷും ഹിന്ദിയുമൊക്കെ പുല്ലു പോലാ " എന്നൊക്കെ പറഞ്ഞതോടെ എട്ടിന്റെ പണി കിട്ടി. ഇനി കുറുപ്പ്‌ സാറിൻറെ "പുക ശാപം" വല്ലോം ആണോന്നു പോലും ചിന്തിച്ചു. ഗഫൂര്‍ക്കാ ദോസ്ത്‌, മുഝേ മാലും നഹിം.. അറിയാവുന്ന ഹിന്ദി വാക്കുകൾ ഇതൊക്കെയാ, കുഴി എടുക്കാൻ മേയ്ക്കാട് ഭായിയെ വിളിച്ച്‌ പറഞ്ഞു കൊടുക്കാന്‍ സാധിക്കാതെ നട്ടം തിരിഞ്ഞു. "ആവോ ഭായി...യഹാം ഏക്‌ തോഡ്‌ ബനാവോ, ഏക്‌ കുഴി ബനാവോ...എന്നും മറ്റും പറഞ്ഞു ഞാൻ എൻറെ കഴിവ് തെളിയിച്ചു, (നാണമില്ലാതെ എവിടേം പിടിച്ചു നിന്നോളുമെന്നു, അല്ല പിന്നെ)

ഇങ്ങനെയിരിക്കുന്നതായ അവസരത്തിങ്കല്‍ ഒരു ദിവസംഞാൻ രാത്രിയിൽ മുണ്ടക്കയം 26 മത് മൈൽ ബസ്‌ സ്റ്റോപ്പിൽ വന്നിറങ്ങാനിടയായി. കൂട്ടുകാരൻ അൽപം മാറി നിൽപ്പുള്ളതു കൊണ്ട്, വാഹനത്തിന്റെ സമീപത്തേക്ക്‌ നടന്നു കൊണ്ടിരിക്കുന്ന എന്റെ പുറകേ ഒരു നിഴല്‍....., രാത്രിയല്ലേ...ആരെയും വിശ്വസിക്കാനാകാത്ത കാലം. പോരാത്തതിന്‌ ഇപ്പോൾ നാട്ടിൽ നിറയെ മറുഭാഷക്കാരും.
"മോനേ പരിചയമില്ലാത്ത ആളുകളുമായൊന്നും മിണ്ടരുത്‌., ആരും തരുന്നതൊന്നും വാങ്ങിക്കഴിക്കരുത്‌..." """"" അമ്മയുടെ ഉപദേശവും.

ഞാന്‍ നടത്തത്തിന്റെ സ്പീഡ്‌ കൂട്ടി. അപ്പോഴതാ നിഴലും സ്പീഡു കൂട്ടുന്നു. "ശൂ ശൂ"...എന്നുള്ള വിളിയും കേള്‍ക്കുന്നുണ്ട്‌... ഒന്നു രണ്ട്‌ ആളുകളെ കണ്ടതോടെ ഞാന്‍ നിന്നു. പുറകിലെ നിഴല്‍ പതുക്കെ അടുത്തെത്തി. വെളുത്ത ഒരു പയ്യന്‍. ഒരു മുഷിഞ്ഞ ബാഗും കൈയിലുണ്ട്‌. അടുത്തെത്തി അവന്‍ വിളിച്ചു.
"ഭായ്‌....""

ഹിന്ദിക്കാരന്‍ തന്നെ. അവന്‍ തുടര്‍ന്നു.
"ഭായി...യേ ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാണ്റ്റ്‌..." പിന്നെ കൈ കൊണ്ട്‌ എവിടെ എന്ന ആംഗ്യവും.
ഹമീദാമ്മ ടീച്ചറും, കുറുപ്പ് സാറും, പിന്നെ നേ കോ സേ കാ കേ കി മേം പര്‍ ഒക്കെ എന്റെ മനസ്സിലേക്കെത്തി.
ഞാന്‍ കൈ സ്റ്റാണ്റ്റിന്റെ സൈഡിലേക്ക്‌ ചൂണ്ടി. പറഞ്ഞു. "ഗോ"
ഉടനെ അവന്‍.. "കിത്നാ ദൂര്‍ ഹേ ഭായ്‌"
കൊഴഞ്ഞു. ഇനി ഈ മറുതായോട്‌ എന്തു പറയും....
"ഏക്‌ കിലോമീറ്റര്‍"
"സിര്‍ഫ്‌ ഏക്‌ കിലോമീറ്റര്‍?"
എന്താടാ ദൂരം കൂട്ടണോ എന്നാണു ചോദിക്കാന്‍ തോന്നിയതെങ്കിലും സംയമനം പാലിച്ച്‌ ഞാന്‍ പറഞ്ഞു. "ഹാം"
അടുത്തതായി എവിടെ പോകാനാ എന്നു ചോദിക്കണമെങ്കില്‍ തും ചേര്‍ക്കണ്ടേ...തും കര്‍ത്താവായി വരുമ്പോള്‍ ഹോ ചേര്‍ക്കണം. തും കഹാം ജാ രഹേ ഹോ? ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി. ആദ്യമായി കാണുന്നയാളായതുകൊണ്ടും പയ്യനായതു കൊണ്ടും രാത്രിയായതു കൊണ്ടും ആപ്‌ വേണ്ട.
ആപ്‌ ആണെങ്കില്‍ ഹേ മതി. ഞാന്‍ മനസാ ഹമീദാമ്മ ടീച്ചര്‍ക്കു നന്ദി പറഞ്ഞു.
"ശുക്രിയാ സാബ്‌, കുഛ്‌ ലോഗ്‌ മുഝേ ഗലത്‌....ഗലത്‌.... """വഴി ബതായാ.... "

"വ....വഴിയോ.....തു മലയാളം ബോല്‍താ ഹേ? " ഞെട്ടലോടെ ഞാന്‍ ചോദിച്ചു.
"അതെ. ചേട്ടന്‍ മലയാളിയാണോ?"
ഭായിയതാ നല്ല കലക്കന്‍ മലയാളം പറയുന്നു.
"പന്ന *%++*(*)*+%* മോനേ ...." നട്ടപ്പാതിരായ്ക്ക്‌ കാണാതെ പഠിച്ച ഹിന്ദി ഓര്‍ത്തെടുത്ത്‌ പറയേണ്ടി വന്ന ദേഷ്യത്തോടെ ഞാന്‍ അലറി. "എന്നിട്ടാണോടാ മറുഭാഷേ ചോദിച്ചെ? "
പേടിച്ച്‌ ചുരുണ്ട മലയാളി ഭായി ഒരു പൊട്ടലോടെ കരച്ചിലാരംഭിച്ചു.
"ചേട്ടാ....എട്ടു മണിയ്ക്കു വന്നിറങ്ങിയതാ....കണ്ടവരും ചോദിച്ചവരുമൊക്കെ ഹിന്ദിക്കാരായിരുന്നു...കോട്ടയം പോകാനാ....വഴി ചോദിച്ചപ്പോ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ കാണിച്ചു. വെളിച്ചം കണ്ട വഴിയേ പോയി...അഞ്ചു പത്തു കിലോമീറ്റര്‍ നടന്നു. ഹിന്ദി അറിയാന്‍ മേലാ...പണ്ട്‌ എങ്ങനെയാണ്ട്‌ ജയിച്ചതാ.... "
എങ്ങനെയാണ്ട് ജയിച്ചതാ എന്ന വാക്ക് എന്റെ ഹൃദയത്തിലെവിടെയോ തറച്ചു കയറി.
"സാരമില്ല പോട്ടെ...നേരെ പോയാ മതി. സ്റ്റാന്‍ഡിലെത്തും.... "
ഹിന്ദി അറിയാന്‍ മേലാത്ത ഒരുത്തനോടു ക്ഷമിച്ചില്ലെങ്കില്‍ പിന്നെ ആരോടാ ക്ഷമിക്കുക?

Monday, December 7, 2009

Is XMAS on Dec 25?

A. Roman pagans first introduced the holiday of Saturnalia, a week long period of lawlessness celebrated between December 17-25. During this period, Roman courts were closed, and Roman law dictated that no one could be punished for damaging property or injuring people during the weeklong celebration. The festival began when Roman authorities chose “an enemy of the Roman people” to represent the “Lord of Misrule.” Each Roman community selected a victim whom they forced to indulge in food and other physical pleasures throughout the week. At the festival’s conclusion, December 25th, Roman authorities believed they were destroying the forces of darkness by brutally murdering this innocent man or woman.
B. The ancient Greek writer poet and historian Lucian (in his dialogue entitled Saturnalia) describes the festival’s observance in his time. In addition to human sacrifice, he mentions these customs: widespread intoxication; going from house to house while singing naked; rape and other sexual license; and consuming human-shaped biscuits (still produced in some English and most German bakeries during the Christmas season).
C. In the 4th century CE, Christianity imported the Saturnalia festival hoping to take the pagan masses in with it. Christian leaders succeeded in converting to Christianity large numbers of pagans by promising them that they could continue to celebrate the Saturnalia as Christians
D. The problem was that there was nothing intrinsically Christian about Saturnalia. To remedy this, these Christian leaders named Saturnalia’s concluding day, December 25th, to be Jesus’ birthday.
E. Christians had little success, however, refining the practices of Saturnalia. As Stephen Nissenbaum, professor history at the University of Massachussetts, Amherst, writes, “In return for ensuring massive observance of the anniversary of the Savior’s birth by assigning it to this resonant date, the Church for its part tacitly agreed to allow the holiday to be celebrated more or less the way it had always been.” The earliest Christmas holidays were celebrated by drinking, sexual indulgence, singing naked in the streets (a precursor of modern caroling), etc.
F. The Reverend Increase Mather of Boston observed in 1687 that “the early Christians who first observed the Nativity on December 25 did not do so thinking that Christ was born in that Month, but because the Heathens’ Saturnalia was at that time kept in Rome, and they were willing to have those Pagan Holidays metamorphosed into Christian ones Because of its known pagan origin, Christmas was banned by the Puritans and its observance was illegal in Massachusetts between 1659 and 1681However, Christmas was and still is celebrated by most Christians.
G. Some of the most depraved customs of the Saturnalia carnival were intentionally revived by the Catholic Church in 1466 when Pope Paul II, for the amusement of his Roman citizens, forced Jews to race naked through the streets of the city. An eyewitness account reports, “Before they were to run, the Jews were richly fed, so as to make the race more difficult for them and at the same time more amusing for spectators. They ran… amid Rome’s taunting shrieks and peals of laughter, while the Holy Father stood upon a richly ornamented balcony and laughed heartily
H. As part of the Saturnalia carnival throughout the 18th and 19th centuries CE, rabbis of the ghetto in Rome were forced to wear clownish outfits and march through the city streets to the jeers of the crowd, pelted by a variety of missiles. When the Jewish community of Rome sent a petition in1836 to Pope Gregory XVI begging him to stop the annual Saturnalia abuse of the Jewish community, he responded, “It is not opportune to make any innovation On December 25, 1881, Christian leaders whipped the Polish masses into Antisemitic frenzies that led to riots across the country. In Warsaw 12 Jews were brutally murdered, huge numbers maimed, and many Jewish women were raped. Two million rubles worth of property was destroyed.

Friday, November 27, 2009

4 young talented guys









Hi All,
For the kind attention of the readers reading this blog
we are doing our B.Tech in Electronics and Instrumentation from a reputed engineering college in Kerala.
We have 5th Semester Exam starting on Dec 2nd, 2009 and not at all prepared anything for the exams.
We know we know we will fail if writing the exam this time.
But you can help us a simple way.
Let me explain how it is:
M.G university announced an offer for us to send an email to all of the friends.
For each forward we will get 1 Mark each.
What you can do is please forward this as an email to your friends help us to get more marks for there exam.

Please forward this as an email and help them...

Hope you can meet us in news paper as rank holders....
Thanks and Regards
4 Young Talented Students from Kerala