49-ാമത് സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 782 േപായിന്റുമായി കോഴിക്കോട് ജില്ല കലാകിരീടം നിലനിര്‍ത്തി. സ്കൂള്‍ കലോത്സവത്തില്‍ േകാഴിക്കോടിന്റെ ഹാട്രിക് വിജയമാണിത്. രണ്ടു മത്സരങ്ങളിലെ ഫലംകൂടി പുറത്തുവരാനിരിക്കേ ഹൈസ്കൂള്‍-ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി തൃശൂര്‍ 737 പോയിന്റുമായി രണ്ടാം സ്ഥാനത്തു നില്‍ക്കുന്നു. മിമിക്രി, മോണോ ആക്ട് എന്നിവയുടെ ഫലമാണ് ഇനി അറിയാനുള്ളത്. പത്താം തവണയാണ് കോഴിക്കോടിന് കിരീടം ലഭിക്കുന്നത്.
ഏഴു ദിവസങ്ങളിലായി നടന്ന കലോത്സവങ്ങളില്‍ എണ്ണായിരത്തോളം കലാകാരന്മാരാണ് മാറ്റുരച്ചത്. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗാനഗന്ധര്‍വന്‍ ഡോ.കെ.ജെ യേശുദാസ് സമ്മാന വിതരണം നടത്തും.
അടുത്ത കലോത്സവം 2010 ജനുവരി നാലിന് കോഴിക്കോട് നടക്കും.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആദ്യ 3 സ്ഥാനക്കാര്‍
1. കോഴിക്കോട് 360
2. തൃശൂര്‍ 343
3. കണ്ണൂര്‍ 326
ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ആദ്യ 3 സ്ഥാനക്കാര്‍
1. കോഴിക്കോട് 422
2. തൃശൂര്‍ 395
3. എറണാകുളം
ആലപ്പുഴ 394
പേജുകള്‍
Showing posts with label VARTHA. Show all posts
Showing posts with label VARTHA. Show all posts
Monday, January 5, 2009
Subscribe to:
Posts (Atom)